Sunday, April 5, 2009

യാത്രക്കാരുടെ ( ട്രെയിന്‍ ) ശ്രദ്ധയ്ക്ക്‌

കേരളത്തില്‍ കൂടി തെക്കോട്ടും വടക്കോട്ടും ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിലെ ഒരു സാധാരണ യാത്രക്കാരനാണ് ഈ ഞാനും. സ്ലീപ്പര്‍ കോച്ചുകള്‍ ഇല്ലാത്ത ട്രെയിനുകളില്‍ (ഡേ എക്സ്പ്രസ് എന്ന ഓമന പേരുകളില് അറിയപ്പെടുന്ന വഞ്ചിനാട്, പരശുറാം, വേണാട് തുടങ്ങിയവ ) സാധാരണ D1 എന്നാ പേരില്‍ ഒരു കോച്ച് കൂടി ഉണ്ടാവാറുണ്ട്.

AC ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്ത എന്നാല്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ചെയ്യാന്‍ സാധിക്കുന്ന ആള്‍ക്കാര്‍ക്ക് വേണ്ടി ഇന്ത്യന്‍ റെയില്‍വേ പ്രത്യേകം എര്‍പെടുതിയിരിക്കുന്ന ഒരു സംവിധാനം. എന്നാല്‍ D1 കോച്ച് റിസര്‍വേഷന്‍ കോച്ച് ആണെന്ന് പലര്‍ക്കും അറിയില്ല . അറിയാവുന്നവര്‍ അത് ഒട്ടു വക വെക്കാറുമില്ല !.

ഞാന്‍ സ്ഥിരമായി കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ നിനിന്നും വഞ്ചിനാട് എക്സ്പ്രസ് നു എല്ലാ വെള്ളിയാഴ്ചകളിലും കയറാറുള്ള ഒരു വ്യക്തി ആണ് .

റിസര്‍വേഷന്‍ ചാര്‍ജ് ആയി 15 രൂപയും റെയില്‍വേക്ക് കമ്മീഷന്‍ ആയി 10 രൂപയും അധികം കൊടുത്താണ് D1 കോച്ചില്‍ ടിക്കറ്റ് എടുക്കുന്നത്. വെറും 3 രൂപയ്ക്കു KSRTC ബസില്‍ ടിക്കറ്റ് റിസര്‍വ്‌ ചെയ്യുന്നവര്‍ക്ക്‌ സീറ്റ് ലഭിക്കും . എന്നാല്‍ D1 കോച്ചില്‍ സീറ്റ് പോയിട്ട് അവിടെ കയറി പറ്റാന്‍ പോലും കഴിയാത്ത അവസ്ഥ ആണ് ഇന്ന് നിലവില്‍ ഉള്ളത്.

TTR എന്ന ഉദ്യോഗസ്ഥന് AC കോച്ചില്‍ ഇരിക്കുക എന്നതൊഴിച്ചാല്‍ മറ്റു യാതൊരു പണിയും ഉണ്ടെന്നു തോന്നുന്നില്ല ( 2 വര്‍ഷമായുള്ള ട്രെയിന്‍ യാത്രകളില്‍ അങ്ങേരെ D1 - കോച്ചില്‍ കണ്ട ചെറിയ ഓര്‍മ പോലും ഇല്ല ).

ഏതെങ്കിലും വെള്ളിയാഴ്ച ദിവസങ്ങളില് തിരുവനന്തപുരം കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില് നിന്നും വഞ്ചിനാട് എക്സ്പ്രസ് ട്രെയിനിനു D1 കോച്ചില് ഒന്ന് കയറാന് ശ്രമിക്കുന്നവര്‍ക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്.

ഇനി എങ്ങനെ എങ്കിലും അതില്‍ കയറി പറ്റി എന്ന് തന്നെ വെക്കുക. ടിക്കറ്റ് ബുക്ക് ചെയ്ത ആള്‍ എത്തിയാല്‍ അതാ വരുന്നു ആദ്യം ടിക്കറ്റ് കയ്യേറിയ ആളുടെ വക ചോദ്യോത്തര മാമാങ്കം.

1. ഇത് റിസര്‍വേഷന്‍ കോച്ച് അല്ല . ഇത് റിസര്‍വേഷന്‍ കോച്ച് ആണെന്ന് ആരാണ് പറഞ്ഞത്?
2. എവിടെ ആണ് ഇറങ്ങുന്നത്?
3. ടിക്കറ്റ് ഉണ്ടോ കാണട്ടെ?

തുടങ്ങി പേര് , നാള്‍ , ജോലി , അപ്പന്റെ പേര്... ഒരായിരം ചോദ്യങ്ങള്‍...ഇനി ഇതിനെല്ലാം ഉത്തരം കൊടുത്തു കഴിഞ്ഞാലോ ... വളരെ ബുദ്ധിമുട്ടി ഒരല്‍പം ഒതുങ്ങി ഇരുന്നിട്ട് ..

" ആ വേണേല്‍ ഇതിന്റെ അറ്റതെങ്ങാനും ഇരുന്നോ .." എന്നുള്ള വളരെ മാന്യമായ മറുപടിയും...ഇതൊക്കെ ചെയ്യുന്നത് D1 റിസര്‍വേഷന്‍ കോച്ച് ആണെന്ന് അറിയാന്‍ വയ്യാത്ത യാത്രക്കാര്‍ അല്ല എന്നതാണ് ഇതിലെല്ലാം രസകരം.

ഇതില്‍ യാത്ര ചെയ്യുന്ന 60 ശതമാനം പേരും സീസണ്‍ ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്നവര്‍ ആണ്.. പിന്നെയോ ടെക്നോ പാര്‍ക്കില്‍ നിന്നും കയറുന്ന വിദ്യാ സമ്പന്നര്‍ എന്നഭിമാനിക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കളും..

സുഹൃത്തുക്കളെ .. മാന്യന്മാര്‍ എന്ന് അഹങ്കരിക്കുന്ന മലയാളികളെ നിങ്ങള്‍ക്ക് ഇതില്‍ ലജ്ജ ഇല്ലേ?

ഇപ്പോള്‍ കൂടുതലും ഇത്തരത്തില്‍ ശല്യക്കാരാവുന്നത്
ടെക്നോ പാര്‍ക്കില്‍ നിന്നും കയറുന്നവര്‍ തന്നെ ആണ് എന്നതാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. അത് പോലെ തന്നെ D1 കോച്ചില്‍ റിസര്‍വേഷന്‍ ടിക്കറ്റ് ഇല്ലാതെ യാത്ര നടത്തുന്നവരെ പരിശോധന നടത്താത്ത AC TTR മഹാന്‍മാരും ...

ഒരു ട്രെയിനില്‍ ആകെ ഒരു കോച്ച് ആണ് റിസര്‍വേഷന്‍ ഉള്ളത് .. അതായതു ആകെ 108 സീറ്റ്. പ്രിയപ്പെട്ട ട്രെയിന്‍ യാത്രക്കരാ നിങ്ങള്‍ റിസര്‍വ്‌ ചെയ്തിട്ടില്ല എങ്കില്‍ ദയവു ചെയ്തു D1 കോച്ച് ഒഴിവാക്കാന്‍ ശ്രദ്ധിക്കൂ .. ടിക്കറ്റ് ബുക്ക് ചെയ്തു എത്തുന്നവരോട് സഹകരിക്കൂ ..

അത് പോലെ തന്നെ D1 കോച്ചില്‍ ബുക്ക് ചെയ്തു എത്തുന്നവരെ പ്രതികരിക്കൂ...

പിന്കുറിപ്പ് : തിരക്ക് കാരണം കഴിഞ്ഞ ആഴ്ച വഞ്ചിനാടില് D1 കോച്ചില് കയറി പറ്റാന് സാധിക്കാത്തതിനാല് D1 കോച്ച് ചെക്ക് ചെയ്യാത്ത TTR നു എതിരെ റെയില്വേക്ക് ഒരു പരാതി കൊടുത്തിട്ടുണ്ട്...

9 comments:

  1. പണ്ടു വന്ജിനാടില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തതിനു ടി ടി ആര്‍ പിടിച്ചു ഫൈന്‍ അടിച്ച അതെ ജോബിന്‍ തന്നെയല്ലേ ഈ പോസ്റ്റ് എഴുതിയിരിക്കുന്നത്? അന്ന് കാശ് തന്നു സഹായിച്ച എന്റെ മുന്നില്‍ "സാറിനെ ഒരിക്കലും മറക്കില്ല" എന്ന്‍ വലിയ വായില്‍ പറഞ്ഞു കൊണ്ട്ട് തൊഴു കയ്യോടെ നിന്ന പയ്യന്റെ മുഖം ഞാന്‍ ഇന്നും മറന്നിട്ടില്ല. കാലമേറെ കഴിഞ്ഞ്ഞ്ഞെന്കിലും ബ്ലോഗിലൂടെ കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷം...

    -- അന്നത്തെ 200 രൂപ ഇനിയും തന്നിട്ടില്ല --

    ReplyDelete
  2. മനോഹരം ചിന്താപരം നല്ല എഴുത്ത്
    അഭിനന്ദനങ്ങള്‍

    ReplyDelete
  3. കൊള്ളാം, ചില്ലു ജാലകത്തിലൂടെയുള്ള കാഴ്ചകള്‍. എന്നാലും ബിമല്‍ ആ പഴയ കഥ ഇവിടെ പറയേണ്ടതില്ലായിരുന്നു. ചോദിച്ചിരുന്നേല്‍ പഴയ 200 രൂപക്കു പകരം, ഇന്നു രണ്ടായിരം തന്റെ മുഖത്തേക്കു അവന്‍ വീശിയെറിഞേനെ.

    ജോബിന്‍,
    വണ്ടി വരുമ്പോഴേ കയറിക്കൂടി ജനറല്‍ കമ്പാര്‍ട്ടുമെന്റിലെ സ്ഥലം തോര്‍ത്തിട്ടു പിടിച്ചു, റെയില്‍‌വേയുടെ സ്ഥലം വിറ്റു ജീവിക്കുന്നവര്‍ നമ്മുടെ നാട്ടില്‍ സുലഭം. അതിന്നിടയിലാണ് താങ്കളെപ്പോലെയുള്ള, കാശ് നല്‍കി മുന്‍‌കൂട്ടി സീറ്റ് വാങ്ങി ഇടക്കുനിന്നു വണ്ടിയില്‍ കയറുന്നവരുടെ കാര്യം. കെ.എസ്.ആര്‍.ടി. സിയില്‍ ഇരിക്കാന്‍ സീറ്റ് റിസര്‍വേഷന്‍ കൊടുക്കുന്നതു വണ്ടി തുടങുന്ന സ്ഥലത്തു മാത്രമാണ്. വണ്ടി നീങ്ങിത്തുടങും മുന്‍പെ റിസര്‍വേഷന്‍ ഇല്ലാത്ത സീറ്റുകള്‍ മനസ്സിലാകുകയും ചെയ്യും. ഇവിടെയും അങനെയായിരുന്നെങ്കില്‍ താങ്കളുടെ പ്രശ്നം പരിഹരിക്കപ്പെട്ടേനെ. കാശ് ചെലവക്കിയിട്ടു സീറ്റ് കിട്ടാത്തതിലുള്ള താങ്കളുടെ പ്രതിഷേധത്തോട് ഞാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

    ReplyDelete
  4. ഏന്തായാലും പ്രതിഷേധിക്കാന്‍ തോന്നിയല്ലൊ, ഞാനും കൂടാം!

    ഇ‍‌ന്ത്യയിലെ, ഒരുപക്ഷെ ലോകത്തിലെ തന്നെ ഏറ്റവും യാത്രാസൗകര്യം കുറഞ്ഞ ടെക്നൊപാര്‍ക്ക് നമ്മുടെ കേരളത്തിലാണെന്നതു ലജ്ജാകരം തന്നെ. ഇരുപതിനായിരത്തോളം ഉദ്യോഗസ്തര്‍ക്കായി രാവിലെയും വൈകുന്നേരവും രണ്ടു ട്രെയിന്‍ വീതം. അതുതന്നെ ഒരുപാടു കൂടുതല്‍ അല്ലെ ജോബിന്‍? ആഴ്ചയില്‍ ഒരു പ്രാവശ്യം പോകുന്ന ജോബിന്റെ രക്തം ഇത്രയും തിളയ്കുമെങ്കില്‍ എല്ലാദിവസവും പൊകുന്നവരുടെ രക്തം എന്തെ തിളക്കാത്തത്? 5 അക്ക ശംബളം നമ്മുടെ പ്രതികരണശേഷി കുറക്കുന്നുണ്ടോ ?

    ReplyDelete
  5. പോസ്റ്റ് ഗംഭീരം ....ആദ്യ കമന്‍റ് അതി ഗംഭീരം.........

    ReplyDelete
  6. ഇന്നലെ (ഏപ്രില്‍ 8 ബുധന്‍ ) വൈകിട്ട് D1 കോച്ചില്‍ വലിയ തിരക്കില്ലാരുന്നു.

    TTR നെ കാണാന്‍ സാധിച്ചില്ല എങ്കിലും 2 പൊലീസുകാര്‍ ഉണ്ടായിരുന്നു. കുറച്ചു ദിവസങ്ങളായി അവര്‍ക്ക് ഡ്യൂട്ടി ഉണ്ട് എന്നാണ് പറഞ്ഞത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരം വരെയും തിരിച്ചും. ഇത് ഇലക്‌ഷന്‍ സ്ടണ്ട് ആകാന്‍ ആണ് സാധ്യത... എങ്കിലും കുറച്ചു ദിവസത്തേക്ക് ആകുമല്ലോ... ഇന്നത്തെ D1 കോച്ചില്‍ കയറുന്നവരുടെ അനുഭവം നോക്കിയിട്ട് പറയാം ഇതിന്റെ ഒരു വ്യത്യാസം...

    പിന്തുണച്ച എല്ലാവര്ക്കും നന്ദി ...

    ReplyDelete
  7. പിന്നെ റെയില്‍വേ ആരെയും അറിയിക്കാതെ സെക്കന്റ് സ്ലീപ്പര്‍ മിനിമം ചാര്‍ജ് 100 രൂപ ആക്കിയിട്ടുണ്ട്. ഇപ്പോള്‍ തിരുവനന്തപുരം - വര്‍ക്കല ( 41 km) ചാര്‍ജും തിരുവനന്തപുരം -കോട്ടയം (161 km) ചാര്‍ജും ഒന്ന് തന്നെ ആണ്...

    For train availability calendar , plz check

    http://www.cleartrip.com/trains/calendar (courtesy : Deepak)

    Found the site is very useful..

    ReplyDelete